banner

യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ…!, ഇവിടെ എത്തിച്ച യുവാവ് കസ്റ്റഡിയിൽ

പാലക്കാട് : സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം 40 വയസ്സുള്ള യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മീനാക്ഷിപുരം സ്വദേശിയായ 45 വയസ്സുള്ള യുവാവിനെ ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ അവശനിലയിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയതായി യുവാവ് പോലീസിനോട് പറഞ്ഞു. രാത്രി 8:30 ഓടെ ഇയാൾ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, യുവതിയുടെ തലയിലും ശരീരത്തിലും പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. യുവാവ് അമിതമായി മദ്യപിച്ചിരുന്നതിനാൽ അയാളുടെ മൊഴിയിൽ വ്യക്തതയില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവതി തെരുവിൽ അലഞ്ഞുതിരിഞ്ഞ് ജീവിച്ചിരുന്നവളാണെന്നാണ് വിവരം. നിലവിൽ, കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments